Flash News 5 workers killed, 11 injured in explosion in Cochin Shipyard      Prithviraj congratulates Nivin Pauly      CM calls for attendance of Cabinet colleagues      Call for defeating BJP and allies      RSS can prepare an army within three days: Mohan Bhagwat      The Centre aims to increase number of foreign tourist arrivals dramatically      Budget:Thrust on farm and rural sectors, new health insurance scheme      Create job opportunities by hooks or crooks      Real estate and construction sector can create jobs      Survey speaks about need to fill infra gap from private investment     
Bookmark and Share
Oj Corner
Special column
by OJ George

Create job opportunities by hooks or crooks
India's youth are in a churning process bitten by absence of adequate job opportunities.

Educated youngsters are a disappointed lot as they can't find jobs.
In America, the Gulf countries and almost elsewhere doors are getting closed day by day. Every country is providing for its own citizens.

We must not look askance at the gigantic problem
Full Story
SHARE MARKET WATCH
 
 
Add your Comment comment
എന്തെല്ലാം അനുഭവങ്ങള്‍, പിന്തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം
1983 ഇല് തിരുവനന്തപുരത്തു നിന്ന് മൂന്നു പേര് ഹൈദ്രബാദ്നു പോകുന്നു, ഒരു പത്രത്തില്‍ ടെസ്റ്റ്‌ ആന്ഡ്ദ ഇന്റര്വ്യൂ നു. ഞാന്‍ മുതിര്ന്ന ആള്.

Nampally Railway Station- നു എതിര്‍ വശത്തുള്ള ഒരു ലോഡ്ജില്‍ മുറി എടുക്കുന്നു. ക്ഷീണത്തില്‍ നേരത്തെ ഉറങ്ങിപ്പോയി, പാതിരാ ആയപ്പോള്‍ മൂന്നുപേരും റൂമില്‍ ഒരു അലര്ച്ച കേട്ട് ഞെട്ടി ഉണര്നു . പിന്നീട് അന്ന് ഉറങ്ങിയില്ല. യക്ഷിയോ ഗന്ധര്വനോ എന്തോ. പിറ്റേ ദിവസം റൂം മാറി തരാന്‍ പറഞ്ഞു.

ഇതിനിടക്ക്‌ ഒരാള്ക് ‌ വയറിളക്കം ഉണ്ടായി, കൂടെ ഉണ്ടായിരുന്ന മറ്റേ ആള് അടുത്തുള്ള ഒരു ക്ലിനികില്‍ കൊണ്ട് പോയി, എന്തോ മരുന്ന് ലഭിച്ചു. ഞാന്‍ ഇത് അറിഞ്ഞതെ ഇല്ല.

മടക്ക യാത്രക്ക് ഞാനും വയരിളകിയ ആളും മാത്രം, മറ്റേ ആള് വേറെ വഴിക്ക് പോയി.

ഞങ്ങളുടെ യാത്ര ഒരു സ്പെഷ്യല്‍ ട്രെയിനില്‍ ആണ്, അതിനെ ടികെറ്റ് കിട്ടിയുള്ളൂ. രാത്രിയില്‍ മുകളിലത്തെ ബെര്ത്തില്‍ കിടന്നിരുന്ന വയറിളക്കക്കാരന്‍ അലറിക്കൊണ്ട്‌ താഴെ വീണു, ഞാന്‍ ഇപ്പോള്‍ ചത്തു പോകും എന്ന് വിളിച്ചു കൂവിക്കൊണ്ട്.

എന്ത് ചെയ്യാം, അടുത്ത സ്റെഷനില്‍ അറിയിച്ചു, നെക്സ്റ്റ് സ്റെഷനില്‍ ഡോക്ടര്‍ വരണം എന്നൊക്കെ പ്പറഞ്ഞു.

ഇത് സ്പെഷ്യല്‍ ട്രെയിന്‍ ആയതു കൊണ്ട് മറ്റുള്ള റെഗുലര്‍ ട്രെയിനുകള്ക്ക് എല്ലാം വഴി മാറിക്കൊടുത്തുകൊണ്ടിരുന്നു. ഒന്നും രണ്ടും മണിക്കൂര്‍ പല സ്റെഷനിലും കിടന്നു.

ഞാന്‍ കരഞ്ഞു കൊണ്ട് ഓരോരുത്തരോടു ഹെല്പ് അപേക്ഷിച്ച്, അവര്‍ പറഞ്ഞു എന്തു ചെയ്യാന്‍ പറ്റും എന്ന്. ഒരാള്‍ ചോദിച്ചു ഈ കൊച്ചന്‍ നിങ്ങളുടെ ബന്ധു ആണോ എന്ന്, ഞാന്‍ പറഞ്ഞു അല്ല, സ്നേഹിതന്‍ ആണ്. അയാള്‍ അവിടെ കിടക്കട്ടെ, നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോകൂ എന്നായി. ഞാന്‍ പറഞ്ഞു അത് പറ്റുക ഇല്ല എന്ന്.

അതിനിടക്ക് ഒരു ഫാമിലി യെ പരിചയപ്പെട്ടു, പുരുഷന്‍ തെലുങ്കന്‍ ആണ്, ഭാര്യ മലയാളിയും, അയാളുടെ മകനും കൂടെ ഉണ്ട്. Warangal station- ഇല് വന്നപ്പോള്‍ അയാളുടെ മകനും ഞാനും കൂടി ട്രെയിനില്‍ നിന്ന് ഇറങ്ങി ഒരു ഓട്ടോ യില്‍ ആശുപത്രികള്‍ തപ്പി, ഒരു പ്രൈവറ്റ് ക്ലിനികില്‍ ചെന്നപ്പോള്‍ അവര്‍ ഓടിച്ചു വിട്ടു, കാരണം നേരത്തെ കാണിച്ച ക്ലിനികില്‍ നിന്ന് Suspected GE (Gastro enteritis) എന്ന് എഴുതിയിട്ടുണ്ട്.
അവിടെ നിന്ന് വളരെ ദൂരെ ഉള്ള Warangal General Hospital ഇല് എത്തിയപ്പോള് രാത്രിയിലും മൂന്നു നാല് ഡോക്ടര്മാര് ഉണ്ട്. അവരോടു കാര്യം പറഞ്ഞു, രോഗിയെ കാണാതെ തങ്ങള്‍ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞെങ്കിലും മൂന്നു നാല് കൂട്ടം മരുന്നും പൊടിയും ഒക്കെ തന്നു .

തിരിച്ചു വരുമ്പോള്‍ ട്രെയിന്‍ പോയിക്കാണുമോ എന്ന് ഭയപ്പെട്ടു വന്നപ്പോള്‍ സംഗതി അവിടെ കിടപ്പുണ്ട്, രോഗിക്ക് തല ഉയര്ത്താന്‍ പറ്റത്തില്ല. അര മണിക്കൂര്‍ ഇടവിട്ട്‌ ഓരോ മരുന്ന് കൊടുത്ത്, രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആള് എഴുന്നേറ്റു.
മദ്രാസില്‍ അയാളുടെ Auntie യുടെ വീട്ടില്‍ എത്തിച്ചു. അധികം താമസിയാതെ അയാള്‍ Central Information Service- ഇല് പ്രവേശിച്ചു. ഇപ്പോള്‍ വലിയ ഓഫീസര്‍ ആയി എവിടെ എങ്കിലും ഉണ്ടാകും.
   
Other News in this category
WEATHER UPDATES


 
 
© 2009 OjNewsCom all rights reserved